Around us

ഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ' നാഥുറാം ഗോഡ്‌സേ അമര്‍ രഹേ' ട്രെന്‍ഡിംഗ്, ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തുന്ന ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. നാഥുറാം ഗോഡ്‌സെ അമര്‍ രഹെ, നാഥുറാം ഗോഡ്‌സെ എന്നീ ഹാഷ് ടാഗുകളാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

2019 ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലും ഹിന്ദുമഹാസഭാ അനുകൂലികളും ഹിന്ദുത്വവാദികളും ചേര്‍ന്ന് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിച്ചിരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ വൈകിട്ടാണ് #GodseAmarRahe എന്ന ഹാഷ് ടാഗ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിന് സമാനമായാണ് ഇന്നും സംഭവിച്ചത്. ട്വീറ്റ് ഹാഷ് ടാഗുകളില്‍ ഗാന്ധി വധവുമായും ഗാന്ധി സ്മൃതിയുമായും ബന്ധമുള്ള ഹാഷ് ടാഗുകളായിരുന്നു രാവിലെ മുതല്‍ ടോപ് ലിസ്റ്റില്‍.

നാഥുറാം വിനായക് ഗോഡ്‌സേ ഭീകരവാദിയും ഭീരുവുമാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ഗോഡ്‌സേയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ രാജ്യത്തിലെ ഏതൊരാളെയും ലജ്ജിപ്പിക്കുന്നതാണ്. ഗാന്ധിജി അമര്‍ രഹേ എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT