Around us

ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും,’ നരേന്ദ്രമോദിയെ വിമർശിച്ച് ദി ടെലഗ്രാഫും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന് കത്തയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ദി ടെലഗ്രാഫ്. ഹൈക്കമ്മീഷണറുടെ കത്തും ദി ഓസ്‌ട്രേലിയന്‍ പത്രത്തിലെ റിപ്പോർട്ടും ഇന്ത്യയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചാണ് ദി ടെലഗ്രാഫിന്റെ മറുപടി.

‘ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും,’ എന്നാണ് വാർത്തയുടെ തലക്കെട്ട് . നേരത്തെ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശിച്ചിരുന്നു. മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്രമോദിയ്ക്കെതിരെ ദി ഓസ്ട്രേലിയന്‍ ലേഖനമെഴുതിയിരുന്നു.

എന്നാൽ അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്. മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈകമ്മീഷന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT