Around us

ആങ് സാന്‍ സ്യൂചിയും പ്രസിഡന്റും അടക്കം തടങ്കലില്‍; മ്യാന്‍മര്‍ സൈനിക അട്ടിമറിയിലേക്ക്

മ്യാന്‍മര്‍ സൈനിക അട്ടിമറിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ദേശീയ നേതാവായ ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പടെ പ്രധാന നേതാക്കളെയെല്ലാം തടങ്കലിലാക്കിയിരിക്കുകയാണ്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി)യുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് നീക്കം.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചൊവ്വാഴ്ച അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വലിയ ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അട്ടിമറി ആരോപണവുമായി സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രാജ്യത്തെ ഔദ്യോഗിക ടി.വി, റേഡിയോ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. മറ്റ് പ്രധാന നഗരങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറെ നാള്‍ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015ലാണ് എന്‍.എല്‍.ഡി അധികാരത്തിലെത്തിയത്. ആങ് സാന്‍ സ്യൂചിയെ അധികാരത്തില്‍ നിന്നകറ്റിനിര്‍ത്തി സൈന്യത്തിന് വ്യക്തമായ അധികാരം നല്‍കുന്ന തീതിയിലാണ് മ്യാന്‍മാറിന്റെ നിലവിലെ ഭരണഘടനയുള്ളത്. അധികാരത്തിലെത്തിയാല്‍ ഭരണഘടനാ ഭേദഗതി വരുത്തുവെന്ന് പ്രസിഡന്റ് വിന്‍ മിന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Myanmar military takes control of country after detaining Aung San Suu Kyi

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT