Around us

സിപിഎം പ്രചരണത്തിന് നികേഷ് കുമാര്‍; എല്‍ഡിഎഫിന് വേണ്ടി വോട്ട് തേടി അഴീക്കോട് മണ്ഡലത്തില്‍

ഇടതുമുന്നണിക്ക് വേണ്ടി വോട്ട് തേടി മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ് കുമാര്‍ കണ്ണൂരില്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഴീക്കോട് മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് എം.വി നികേഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വീടുകള്‍ കയറി വോട്ട് ചോദിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രചരണത്തില്‍ പങ്കെടുത്തത്.

ചിറയ്ക്കല്‍, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തിലെ പരിപാടികളിലാണ് നികേഷ് കുമാര്‍ ഇന്ന് പങ്കെടുത്തത്. കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നുണ്ട്. നാളെ കോര്‍പ്പറേഷനിലും ഇടതിന് വേണ്ടി വോട്ട് ചോദിക്കും.

സി.എം.പിയിലെ ഒരുവിഭാഗം എം.വി. രാഘവന്റെ മരണശേഷം സി.പി.എമ്മില്‍ ലയിച്ചിരുന്നു. സഹോദരന്‍ എം.വി.രാജേഷ് വിഭാഗം യു.ഡി.എഫിനൊപ്പമാണ്്. നികേഷ് കുമാര്‍ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. 2,287 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയായിരുന്നു വിജയിച്ചത്. തെരഞ്ഞെടുപ്പ് കേസില്‍ കെ.എം.ഷാജിയെ ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഷാജി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT