Around us

കോടതിയ്ക്ക് ബ്രിട്ടീഷ് പ്രേതം കൂടിയിരിക്കുന്നു, സമരം ഔദാര്യമല്ല തൊഴിലാളിയുടെ അവകാശമെന്ന് എം വി ജയരാജന്‍

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സമരം കോടതിയുടെ ഔദാര്യമല്ലെന്നും കോടതിക്ക് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണെന്നുമാണ് എം. വി ജയരാജന്‍ പറഞ്ഞത്.

പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗര്‍ഭാഗ്യകരമാണ്. തൊഴിലാളികള്‍ക്ക് പണിമുടക്കാനുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ ജീവിത പ്രശ്‌നത്തിലാണ് കോടതി ഇടപെടല്‍ വേണ്ടത്. പെട്രോള്‍ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കരുതെന്നോ കോടതി പറയാത്തത് എന്താണെന്നും ജയരാജന്‍ ചോദിച്ചു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് നിര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്നലെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ ജോലിക്കാര്‍ ജോലിക്ക് എത്തണം. അവശ്യ സാഹചര്യത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കില്ല. ഹൈക്കോടതി വിധി പകര്‍പ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വ്വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT