Around us

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്: സ്ഥാപന ഉടമ അടക്കം 19 പേര്‍ കുറ്റക്കാര്‍ 

THE CUE

മുസഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസില്‍ 19 പ്രതികള്‍ കുറ്റക്കാരെന്ന് ഡല്‍ഹി സാകേത് കോടതി. സ്ഥാപന നടത്തിപ്പുകാരന്‍ ബ്രിജേഷ് താക്കൂര്‍ അടക്കമുള്ളവരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ 42 പെണ്‍കുട്ടികളില്‍ 34 പേര്‍ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടുവെന്നതാണ് കേസ്.

തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ എട്ടു സ്ത്രീകളും 12 പുരുഷന്മാരുമാണ് പ്രതികളായുണ്ടായിരുന്നത്. ക്രിമിനല്‍ ഗൂഡാലോചന, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യല്‍, ലൈംഗിക അതിക്രമത്തിന് വിധേയമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജേഷ് താക്കൂര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) 2017 ല്‍ ബീഹാറിലുടനീളമുള്ള ഷെല്‍ട്ടര്‍ ഹോമുകളിലൂടെ നടത്തിയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. 2019ല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് സിബിഐയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT