Around us

43 ബ്രാഞ്ചുകള്‍ കൂടി പൂട്ടുമെന്നും ചര്‍ച്ച ചെയ്യാനൊന്നുമില്ലെന്നും മുത്തൂറ്റ് എംഡി, മന്ത്രിയുടെ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

THE CUE

മുത്തൂറ്റ് ഫിനാന്‍സില്‍ ശമ്പള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരം 21 ദിവസം പിന്നിട്ടു. സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ കൂടി പൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, ചര്‍ച്ച ചെയ്യാനായി ഒന്നുമില്ലെന്നും യോഗം പൂര്‍ത്തിയാക്കാതെ മടങ്ങിയ ജോര്‍ജ് അലക്‌സാണ്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

സമരം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇന്ന് മുതല്‍ മൂന്ന് മാസത്തിനകം 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനാണ് കമ്പനിയുടെ തീരുമാനം. സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുമെന്ന മുത്തൂറ്റ് ഫൈനാന്‍സ് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ ജോലിക്കെത്താത്ത ബ്രാഞ്ച് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് സമരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്നായിരുന്നു സംഘടനയുടെ പ്രതികരണം.

എറണാകുളത്ത് മുത്തൂറ്റ് ഫൈനാന്‍സ് ഹെഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പ്ലക്കാര്‍ഡുമായി മാനേജ്‌മെന്റിനെ അനുകൂലിക്കുന്നവര്‍ രംഗത്ത് വന്നിരുന്നു. എംഡിയുടെ നേതൃത്വത്തിലായിരുന്നു കുത്തിയിരുപ്പ് സമരം.

സംസ്ഥാനത്തെ 10 റീജിയണുകളിലായി മുന്നൂറോളം ശാഖകളിലാണ് സമരം നടക്കുന്നത്. മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലായി സംസ്ഥാനത്താകെ 3500 ഓളം ജീവനക്കാരാണുള്ളത്.

മുത്തൂറ്റ് ഫൈനാന്‍സിലെ തൊഴിലാളി സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാം മുന്നോട്ട് എന്ന ചാനല്‍ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി മുത്തൂറ്റ് വിഷയത്തില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തൊഴില്‍മന്ത്രി വിളിച്ച യോഗത്തില്‍ മുത്തൂറ്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതും മുഖ്യമന്ത്രി സൂചിപ്പിച്ചു. തൊഴിലാളികളുടെ താല്‍പ്പര്യം കൂടി പരിഗണിക്കണം. പ്രശ്‌നത്തില്‍ രമ്യമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT