Around us

സമരം ചെയ്തവര്‍ക്കെതിരെ മുത്തൂറ്റിന്റെ പ്രതികാര നടപടി; 12 പേരെ പുറത്താക്കി; മനോവീര്യം തകര്‍ക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് ജീവനക്കാര്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

വേതനവര്‍ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രതികാര നടപടി. സമരം ചെയ്ത 12 പേരെ മാനേജ്‌മെന്റ് പുറത്താക്കി. 10 പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും മുന്നോട്ടുതന്നെ പോകുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. സമരം ശക്തമായി തുടരുന്നതിന്റെ പ്രതികരണമാണിത്. എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ഒരു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് നിഷ ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലും കൊല്ലത്തും അഞ്ച് പേരെ വീതവും തിരുവനന്തപുരത്ത് രണ്ട് പേരേയും ഡിസ്മിസ് ചെയ്തു. ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ മറ്റ് ജീവനക്കാരേക്കൊണ്ട് കേസ് കൊടുപ്പിച്ച് അത് കാരണമാക്കിയാണ് പുറത്താക്കുന്നത്.
നിഷ കെ ജയന്‍

സമരം ചെയ്യുന്നവരെ മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നത്. പക്ഷെ അത് മാനേജ്‌മെന്റിന്റെ ആഗ്രഹം മാത്രമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടപടിയെടുത്തത് ഒറ്റ വാര്‍ത്തയായി വന്നതാണിപ്പോള്‍. 2016ല്‍ 51 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഞങ്ങള്‍ സമരം ചെയ്ത് തിരിച്ചുകയറുകയും ചെയ്തു. 20 പേര്‍ക്കെതിരെ മുമ്പ് നടപടിയെടുത്തിട്ടും ഫ്‌ളാഷ് ന്യൂസ് വന്നിരുന്നില്ല. ഇനി കമ്പനിയുടെ സര്‍ക്കുലറും നാളെ ഫ്‌ളാഷ് ന്യൂസായി വരുമായിരിക്കും. സമരം ശക്തമായി തന്നെ തുടരും. ഇന്നേക്ക് 25 ദിവസമായി. അടുത്ത ആഴ്ച്ച തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും നിഷ കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യൂമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT