Around us

അയോധ്യ ഭൂമി പൂജയില്‍ ആദ്യ ക്ഷണം ബാബരി മസ്ജിദിനായി നിയമപോരാട്ടം നടത്തിയ ഇഖ്ബാല്‍ അന്‍സാരിക്ക്; പങ്കെടുക്കുമെന്ന് മറുപടി

അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുക്കുമെന്ന് ബാബരി മസ്ജിദിനായി നിയമപോരാട്ടം നടത്തിയ ഇഖ്ബാല്‍ അന്‍സാരി. വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ആദ്യ ക്ഷണം ലഭിച്ചത് അന്‍സാരിക്കായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബരി മസ്ജിദിനായി നിയമപോരാട്ടം നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യകതി ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. ഹാഷിം അന്‍സാരി മരിച്ച ശേഷം കോടതിയില്‍ കേസുമായി മുന്നോട്ട് പോയത് ഇഖ്ബാലായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തനിക്ക് ആദ്യക്ഷണം ലഭിക്കണമെന്നുള്ളത് രാമന്റെ ആഗ്രഹമായിരിക്കാമെന്ന് ഇഖ്ബാല്‍ പ്രതികരിച്ചു. 'ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ട്രസിറ്റിന്റെ ക്ഷണം ലഭിച്ചു, ഞാന്‍ അത് സ്വീകരിക്കുന്നു. കോടതിവിധിയോടുള്ള തര്‍ക്കം തീരുന്നിരിക്കുന്നു. ഞാനും എന്റെ പിതാവും പോരാടിയത് ഭൂമിക്ക് വേണ്ടിയാണ്. അല്ലാതെ ജനങ്ങളുടെ വിശ്വാസത്തിന് എതിരായിരുന്നില്ല അത്', ഇഖ്ബാല്‍ പറയുന്നു.

'അയോധ്യയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. രാമക്ഷേത്രം പണിത് കഴിയുമ്പോള്‍ അയോധ്യയുടെ ഗതി തന്നെ മാറും, കൂടുതല്‍ മനോഹരമാകും, പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇവിടേക്കെത്തും', ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

ബാബരിമസ്ജിദ് തകര്‍ത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, അതേകുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാലമെല്ലാം കഴിഞ്ഞതാണെന്നും, വീണ്ടും മുറിവുകളുണ്ടാക്കേണ്ടതില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു.

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

SCROLL FOR NEXT