Around us

'മണ്ണാര്‍ക്കാട്ടെ തങ്ങളാണ് പി.കെ.ശശി'; മുസ്ലീംലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന് ഷഹന കല്ലടി

ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ.ശശിയാണെന്ന് മുസ്ലീംലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ എത്തിയ ഷഹന കല്ലടി. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സി.പി.എം മണ്ണാടക്കാട് ഏരിയ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു ഷഹന കല്ലടിയുടെ പരാമര്‍ശം. നഗരസഭാ മുന്‍ കൗണ്‍സിലറായ ഷഹന, ലീഗിന്റെ സൈബറിടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നേതാവ് കൂടിയാണ്.

തന്നെപ്പോലെ ഒരാള്‍ക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകില്ല. അത് ഞാന്‍ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് താന്‍ സി.പി.എമ്മില്‍ എത്തിയതെന്നും, അതില്‍ കുറ്റബോധമില്ലെന്നും ഷഹന കല്ലടി പറയുന്നു.

'മണ്ണാര്‍ക്കാട് രാഷ്ട്രീയത്തില്‍ ഞാന്‍ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പി.കെ.ശശിയാണ്. ഇത് ഞാനാ പാര്‍ട്ടിയിരുന്ന് സംസാരിച്ചതാണ്. ഞാനിരുന്ന പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ എനിക്കാ തങ്ങന്മാരെ കാണാന്‍ കഴിഞ്ഞത് പി.കെ.ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോള്‍ നേരിട്ടു പോയാല്‍പ്പോരേ, എന്തിനാണ് അതിന്റെ ഇടയില്‍ ഒരാള്‍ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞാല്‍പ്പോരേ? എന്നെപ്പോലെ ഒരാള്‍ക്ക് അതിന് ഇടയില്‍ നില്‍ക്കാന്‍ ഒരാള്‍ ആവശ്യമില്ല', ഷഹന പ്രസംഗത്തിനിടെ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT