Around us

സ്വന്തം പക്ഷത്തെ ആളുകള്‍ തന്നെ സിപിഎമ്മിനെ വെള്ളപൂശുന്നു, അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കെ എം ഷാജി

ഇടതു സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്‍രെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജി. സ്വന്തം പക്ഷത്തെ ആളുകള്‍ തന്നെ കമ്യൂണിസത്തെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്ന് കെ എം ഷാജി പറഞ്ഞു.

താത്വിക കമ്യൂണിസം വേറെ, പ്രായോഗിക കമ്യൂണിസം വേറെ, മെമ്പര്‍ഷിപ്പെടുക്കുന്ന കമ്യൂണിസം വേറെ. ആ കമ്യൂണിസമല്ല ഈ കമ്യൂണിസം, അത് കറുത്തതായിരുന്നു, ഇത് വെളുത്തതായിരുന്നു. അപ്പുറത്ത് കണ്ട കമ്യൂണിസം ചുവന്നതായിരുന്നു എന്നിങ്ങനെയാണ് നേതാക്കള്‍ പറയുന്നത്.

മതനേതാക്കന്മാര്‍ കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാര്‍ മതത്തേയും വിശദീകരിക്കേണ്ട. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയട്ടെയെന്നും ഷാജി പറഞ്ഞു.

പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവര്‍ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ പരിസരത്തുനിന്ന് മാറണം എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ നമ്മുടെ ചിലയാളുകള്‍ അപ്പോഴും അങ്ങനെയല്ല ഇതിങ്ങനെയാണ് എന്നൊക്കെയാണ് അഭിപ്രായപ്പെടുന്നതെന്നും ഷാജി പരിഹസിച്ചു.

അതേസമയം സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമല്ല. ഗവണ്‍മെന്റിനോട് സഹകരിക്കുന്നതില്‍ മറ്റൊരു വശമുണ്ട്. നമ്മള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് സഹകരണം. അവിടെ വിദ്വേഷ സമീപനം വേണമെന്നില്ല. അത് തന്ത്രപരമായ നിലപാടാണെന്നായിരുന്നു പൂക്കോട്ടൂര്‍ പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ മുഴുവന്‍ വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയാനാകില്ല. പല സാഹചര്യങ്ങളാല്‍ സിപിഎമ്മുമായി സഹകരിക്കുന്നവരുണ്ട്. അതിനാല്‍ സര്‍ക്കാരുമായി വിദ്വേഷ സമീപനം സ്വീകരിക്കേണ്ട കാര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT