Around us

ഹരിത കോളേജുകളില്‍ മാത്രം മതി, ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ വേണ്ടെന്ന് ലീഗ്

കോളേജ് കമ്മിറ്റികളിലേക്ക് മാത്രമായി ഹരിതയുടെ പ്രവര്‍ത്തനം ചുരുക്കാന്‍ മുസ്ലിം ലീഗ്. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഇനി പുതിയ കമ്മിറ്റി വേണ്ടെന്നാണ് ലീഗ് തീരുമാനം.

മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഹരിതയെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. ഇപ്പോഴുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഇനി പുതിയ സംസ്ഥാന-ജില്ലാ സമിതികള്‍ ഉണ്ടാകില്ല.

കോളേജുകളില്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. എം.എസ്.എഫിലും മുസ്ലിം ലീഗിലും വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഹരിത എം.എസ്.എഫ് നേതൃത്വനിരയിലുള്ളവര്‍ നടത്തിയ നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിരയിരുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിത വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT