Around us

'മുസ്ലിം പേരിനോട് ഓക്കാനമോ'; വെള്ളാപ്പള്ളിക്കെതിരെ ലീഗ്;മുബാറക് പാഷയ്ക്ക് പിന്തുണ

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിയായി മുബാറക് പാഷയെ നിയമിച്ചതില്‍ എതിര്‍പ്പുയര്‍ത്തിയ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. മുസ്ലിം പേരിനോട് ഓക്കാനമോ എന്ന ചന്ദ്രികയിലെ എഡിറ്റോറിയലിലൂടെയാണ് മുസ്ലിം ലീഗ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനാണ് മുബാറക് പാഷയെന്ന് പറയുന്ന ചന്ദ്രിക പിന്തുണ അറിയിക്കുന്നു.

ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിംമിനെ വിസിയായി നിയമിച്ചതിനെ വെള്ളാപ്പള്ളി എതിര്‍ക്കുന്നത് കേട്ടാല്‍ ഗുരുവിന്റെ ആദര്‍ശങ്ങള്‍ അറിയുന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെങ്കിലേ അത്ഭുതമുള്ളുവെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ഒരു ജാതി, ഒരു ദൈവം, ഒരു ദൈവം മനുഷ്യന് എന്നും ജാതി ചോദിക്കരുത്, പറയരുത് എന്നുമാണ് ഗുരു പറഞ്ഞിട്ടുള്ളത്. നാരായണഗുരുവിന്റെ ആശയങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ആക്ഷേപിക്കുന്നത് ഗുരുനിന്ദയാണെന്നും ചന്ദ്രിക ചൂണ്ടിക്കാണിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളെ സ്വന്തം സ്വാര്‍ത്ഥ രാഷ്ട്രീയത്തിനും സാമ്പത്തിക ലാഭത്തിനുമായി ഉപയോഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശനെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.

മുബാറക് പാഷയെ ശ്രീനാരായണ സര്‍വകലാശാല വിസിയായി നിയമിച്ചത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ താല്‍പര്യം അനുസരിച്ചാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിസിയാവാനുള്ള യോഗ്യതയില്ലെന്നും നിബന്ധനകള്‍ പാലിക്കപ്പെട്ടില്ലെന്നും അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT