Around us

സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം വൈകീട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി നാടകങ്ങള്‍ക്കും സിനിമകള്‍ക്കും സംഗീതം ചെയ്തിട്ടുണ്ട്.

ബയോസ്‌കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതിന് 2008ലെ സംസ്ഥാന അവാര്‍ഡ് പാരീസ് ചന്ദ്രന് ലഭിച്ചിരുന്നു. 2010ലെ കേരള സ്‌റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ജേതാവായിരുന്നു. 'പ്രണയത്തില്‍ ഒരുവള്‍' എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. സംസ്‌കാരം തിങ്കളാഴ്ച കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പില്‍ നടക്കും.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT