Around us

വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്‌റ്റേയില്ല; ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

വധഗൂഢാലോചന കേസിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കും.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയത്. കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഫോണില്‍ നിന്ന് നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത കാര്യമാണെന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ ദിലീപിന്റെ ഫോണ്‍ രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ സൈബര്‍ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന നടത്തിയിട്ടുണ്ട്. സായ് ശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT