Around us

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍, നാല് ലയങ്ങള്‍ ഒലിച്ചുപോയി, ദുരന്തം 80 ഓളം പേര്‍ താമസിച്ചയിടത്ത്

കനത്ത മഴയില്‍ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 4 ലയങ്ങള്‍ ഒലിച്ചുപോയി. 3 പേര്‍ മരിച്ചതായും 20 പേര്‍ മണ്ണിനടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 80 പേര്‍ ഇവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്തത്തിന്റെ വ്യാപ്തിയുടെ കൃത്യമായ ചിത്രവും ലഭ്യമല്ല.

ദുരന്തനിവാരണ സേന രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്. പെട്ടിമുടിയിലാണ് വീടുകളിലേക്ക് മണ്ണിടിഞ്ഞത്.തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമണിത്.രണ്ട് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഇടുക്കി കളക്ടര്‍ അറിയിച്ചു.

പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്ത് എത്താനായിട്ടില്ല. മേഖലയുമായി ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്‌. കഴിഞ്ഞ പ്രളയത്തിലാണ് പെരിയവര പാലം തകര്‍ന്നത്. താല്‍ക്കാലിക പാലവും തകര്‍ന്നു. ഇതോടെ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT