Around us

മൂന്നാറിൽ വൈദികരുടെ കൂട്ട ധ്യാനത്തിനെതിരെ കേസ്; സഭാ മോഡറേറ്റർ പ്രതിപ്പട്ടികയിൽ

ഇടുക്കി മൂന്നാറില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ധ്യാനം നടത്തിയ സിഎസ്ഐ സഭയ്ക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത സിഎസ്ഐ സഭാ മോഡറേറ്റര്‍ എ.ധർമരാജ് റസാലമുള്‍പ്പെടുയുള്ളവരെ പ്രതിചേർത്തിട്ടുണ്ട്.

ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന സമയത്തായിരുന്നു ധ്യാനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള നാണ്ണൂറ്റി എന്‍പത് വൈദികരാണ് ധ്യാനത്തിനായി മൂന്നാറിലെത്തിയത്.

ധ്യാനത്തിന് ശേഷം ബിഷപ്പ് ഉള്‍പ്പെടെ 80 വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ സഭയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രറ്ററിക്ക് പരാതി നൽകിയത് . തുടർന്ന് മൂന്നാര്‍ തഹസില്‍ദര്‍ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അതെ സമയം കേരളത്തില്‍ മാത്രം പത്ത് ദിവസം കൊണ്ട് കൊവിഡ് ബാധിതരായി 9 ക്രൈസ്തവ പുരോഹിതര്‍ മരണപ്പെട്ടു. സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആറ് പുരോഹിതന്മാരും സിഎസ്ഐ സഭയില്‍ നിന്നുള്ള മൂന്നു പേരുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ച് വൈദികരാണ് കോവിഡ് മൂലം മരിച്ചത്. ഇതില്‍ ബിഷപ്പുമാരും ഉള്‍പ്പെടുന്നു. പുതുച്ചേരി മുന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി ആനന്ദാരായര്‍ ചൊവാഴ്ച കോവിഡ് മൂലം മരിച്ചു. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം വൈദികര്‍ ക്വാറന്റൈനിലും ചികില്‍സയിലുമാണ്. അവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT