Around us

243 പേരെക്കുറിച്ച് വിവരമില്ല, വഴിമുട്ടി അന്വേഷണം ; മുനമ്പം മനുഷ്യക്കടത്തിന് ശനിയാഴ്ച ഒരു വര്‍ഷം 

THE CUE

മുനമ്പം മനുഷ്യക്കടത്തിന് ശനിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എങ്ങുമെത്താതെ അന്വേഷണം. ദേവമാതാ ബോട്ടിലുണ്ടെന്ന് പൊലീസ് കണക്കാക്കിയ 243 പേരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല. 2019 ജനുവരി 11,12 തീയതികളിലായിരുന്നു സംഭവം. 85 കുട്ടികളടക്കം 243 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഡല്‍ഹിയിലെ അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള 184 പേര്‍ സംഘത്തിലുണ്ട്. തെളിവുകള്‍ ലഭിക്കാത്തതോടെയാണ് അന്വേഷണം വഴിമുട്ടിയത്.അതുകൊണ്ടുതന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുനമ്പം തീരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരിച്ചറിയല്‍ രേഖകള്‍ അടക്കമുള്ള ബാഗുകള്‍ ലഭിച്ചതോടെയാണ് മനുഷ്യക്കടത്ത് വെളിപ്പെടുന്നത്.

ഇടനിലക്കാരടങ്ങുന്ന 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇവര്‍ക്ക് 90 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചു. കൃത്യമായ രേഖകള്‍ ലഭിച്ച 120 പേരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇന്റര്‍പോള്‍ രാജ്യാന്തര അന്വേഷണം നടത്തിയിരുന്നു. അവരെത്തിയെന്ന് സംശയിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലന്റ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അവിടെയൊന്നും അവരെത്തിയതായുള്ള സ്ഥിരീകരണമുണ്ടായിട്ടില്ല.

സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന ശ്രീകാന്തനും അതേ ബോട്ടില്‍ കടന്നിട്ടുണ്ട്. അതിനിടെ കാണാതായവരുടെ ബന്ധുക്കള്‍ക്ക് നൈജീരിയയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും കോളുകള്‍ വന്നിരുന്നെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകളില്‍ നിന്ന് ലഭിച്ച രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമാണിതെന്നും ലാഘവത്തോടെ കാണാനാവില്ലെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT