Around us

‘ബിനോയ് കോടിയേരി വാണ്ടഡ്’; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്‌ 

THE CUE

വിവാഗവാഗ്ദാനം നല്‍കിയ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലുക്ക് ഔ ട്ട് നോട്ടീസ്. ഒളിവില്‍ കഴിയുന്ന ബിനോയി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുംബൈ പൊലീസിന്റെ നടപടി.

ബാങ്ക് രേഖകളിലും പാസ്‌പോര്‍ട്ടിലും ഭര്‍ത്താവായി ചേര്‍ത്തിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേരാണെന്നതിന്റെ തെളിവുകള്‍ ബിഹാര്‍ സ്വദേശിനിയായ പരാതിക്കാരി പൊലീസിന് നല്‍കിയിരുന്നു. ബിനോയ് പണം അയച്ചതിന്റെ രേഖകളും ഫോണ്‍ സംഭാഷണങ്ങളും യുവതി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.

ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റേതായി ചേര്‍ത്തിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേരാണ്. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജനന സാക്ഷ്യപത്രമാണ് കുട്ടിയുടെ അമ്മ പുറത്തുവിട്ടിരിക്കുന്നത്. കോര്‍പറേഷന്‍ വെബ്സൈറ്റിലെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റേതായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ്‌ക്കെതിരെ പരാതിയുണ്ടെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നാണ് മുമ്പ് കോടിയേരി പറഞ്ഞിരുന്നത്. ഇതിനെ തള്ളി അഭിഭാഷകന്‍ ശ്രീജിത്ത് രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ കോടിയേരിയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ധരിപ്പിച്ചുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞത്. കേസില്‍ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്നും മധ്യസ്ഥത വഹിച്ചത് താനാണന്നും ശ്രീജിത്ത് പറഞ്ഞു. അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് കോടിയേരി സമ്മതിക്കുന്നുണ്ട്. ബിനോയിക്കെതിരായ രേഖകള്‍ വ്യാജമാണെന്നും ബിനോയ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പോലീസ് ആണെന്നും കോടിയേരി പറയുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT