Dinesh
Around us

മുല്ലപ്പള്ളിയെ മാറ്റില്ല; ഗ്രൂപ്പുകള്‍ക്ക് വിലക്കിടാന്‍ ഹൈക്കമാന്‍ഡ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടരും. ഗ്രൂപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഹൈക്കമാര്‍ഡ് ഇടപെടും.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നേതൃമാറ്റമുണ്ടായാല്‍ ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ മാറ്റമുണ്ടായേക്കും. എ.ഐ.സി.സി ജനറര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായും എം.പിമാരുമായും ചര്‍ച്ച നടത്തും.

തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കെ.മുരളീധരനെയും കെ.സുധാകരനെയും പിന്തുണച്ചുള്ള പോസ്റ്ററുകള്‍ വിവിധ ജില്ലകളില്‍ ഒട്ടിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ വിളിക്കൂ, കോണ്‍ഗ്രസിനെ കോണ്‍ഗ്രസിനെ രക്ഷിക്കൂ, കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ തുടങ്ങിയ പോസ്റ്ററുകള്‍ ഇന്ദിരാഭവനം മുന്നിലും പതിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT