Around us

കോടിയേരിയുടെ വീട് രമ്യഹര്‍മ്യം; കോടികള്‍ വിലവരുന്ന വാഹനം; ബിനീഷിന്റെ വീട്ടിലേത് നാടകമെന്നും മുല്ലപ്പള്ളി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത് നാടകമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിനീഷ് കോടിയേരിയെ ആദര്‍ശപുരുഷനാക്കാന്‍ ശ്രമം നടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം.വീട് രമ്യഹര്‍മ്യമാണ്. വീടിന് മുന്നില്‍ കോടികള്‍ വിലവരുന്ന വാഹനം നിര്‍ത്തിയിട്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോടിയേരിയുടെ കൊച്ചുമകന്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാലാവകാശ കമ്മീഷന്‍ ഓടിയെത്തി. ഊര്‍ജസ്വലനായിരിക്കുന്ന കുട്ടിയെ സംരക്ഷിക്കാന്‍ പോയ കമ്മീഷന്‍ എന്തുകൊണ്ട് പാലാത്തായിയില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടായോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിശ്വസ്ഥനായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചങ്കിടിപ്പ് കൂടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Mullappally Ramachandran against Kodiyeri Balakrishnan

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT