Around us

'മുഖ്യമന്ത്രി മനുഷ്യത്വമില്ലാത്തയാള്‍, നരേന്ദ്രമോദിയുടെ കാര്‍ബണ്‍ പതിപ്പ്'; മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍ബണ്‍ പതിപ്പെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രൂരനും മനുഷ്യത്വമില്ലാത്തയാളുമായി മുഖ്യമന്ത്രി മാറി. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും അതിനാലാണ് റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

'കള്ളം പറയാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം മാറി നില്‍ക്കുന്നത്. സിപിഎമ്മിന്റെ ചാനല്‍ തൊഴിലാളികള്‍ പോലും വിട്ട് നില്‍ക്കുകയാണ്.' മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് മുല്ലപ്പള്ളി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റൂള്‍സ് ഓഫ് ബിസിനസില്‍ രേത്തെ മാറ്റം വരുത്തി, ഇതിന്റെ തെളിവാണ് ശിവശങ്കര്‍ എടുത്ത തീരുമാനങ്ങള്‍. സ്പ്രിംങ്ക്‌ളറില്‍ സ്വയമെടുത്ത തീരുമാനമാണെന്ന് ശിവശങ്കര്‍ നേരത്തെ തന്നെ സമ്മതിച്ചതാണ്. പിണറായി വിജയന്റെ ഭരണകാലം മുതല്‍ ദുരിതങ്ങള്‍ മാത്രമാണെന്നും, തുടരെ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ വിശ്വാസം ഇല്ലാതായെന്നും മുല്ലപ്പള്ളി.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT