Around us

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും തന്നെ; ലീഗ് അധിക സീറ്റ് ചോദിക്കില്ലെന്നും മുല്ലപ്പള്ളി

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മണ്ഡലം മാറി മത്സരിക്കില്ലെന്ന് കെ.പി.സി..സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും തന്നെ മത്സരിക്കും. അധിക സീറ്റിന് വേണ്ടി മുസ്ലിംലീഗ് സമ്മര്‍ദ്ദം ചെലുത്തില്ല, ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും വലിയ അവകാശവാദം ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാതൃഭൂമി ന്യൂസ് പറഞ്ഞു.

പുതുപ്പള്ളിയില്‍ നിന്നും മാറി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. പുതുപ്പള്ളി മാറാന്‍ തയ്യാറാല്ലെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ ബി.ജെ.പിയുടെ സീറ്റ് പിടിച്ചെടുക്കാമെന്നതായിരുന്നു നിര്‍ദേശം. ആ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്.

അധിക സീറ്റെന്ന ആവശ്യത്തില്‍ മുസ്ലിംലീഗിന് കടുംപിടുത്തമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതുപക്ഷം ലീഗിനെ ഒറ്റിതിരിഞ്ഞ് ആക്രമിക്കുകയാണ്. മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അമിതമായ അവകാശവാദമുണ്ടാകില്ലെന്നും യു.ഡി.എഫിന്റെ ഐക്യത്തിനായി നില്‍ക്കുമെന്നാണ് കരുതുന്നതും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

SCROLL FOR NEXT