Around us

ഇതൊരു തലമുറമാറ്റമാണോ എന്ന് ചോദ്യം, ഉത്തരം നല്‍കാതെ മുല്ലപ്പള്ളി

വി ഡി സതീശൻ പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് വന്നത് കോൺഗ്രസ്സിലെ തലമുറമാറ്റത്തിന്റെ സൂചനയാണോ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി രമേശ് ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി സർക്കാരിന്റെ അഴിമതികൾ ഓരോന്നായി അദ്ദേഹം പുറത്ത് കൊണ്ട് വന്നു. അതെല്ലാം വസ്തുതാപരമാണെന്ന് കേരളീയ പൊതു സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. നിയമസഭാ സാമാജികർ എന്ന നിലയിൽ പാടവം തെളിയിച്ച ആളാണ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് ശോഭിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയുടെ വാക്കുകൾ

കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മാതൃകാപരമായ പെരുമാറ്റമാണ് കാഴ്ചവെച്ചത്. അദ്ദേഹം കഠിനാദ്ധ്വാനിയാണ്. പാർട്ടിയുടെ യശസ്സ് ഉയർത്തി പിടിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ശ്രീമാൻ രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രകടനം നിയമസഭയിൽ ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. പിണറായി സർക്കാരിന്റെ അഴിമതികൾ ഓരോന്നായി അദ്ദേഹം പുറത്ത് കൊണ്ട് വന്നു. അതെല്ലാം വസ്തുതാപരമാണെന്ന് കേരളീയ പൊതു സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി ശ്രീമാൻ രമേശ് ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല. നിയമസഭാ സാമാജികർ എന്ന നിലയിൽ വിഡി സതീശൻ പാടവം തെളിയിച്ച ഒരാളാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് ശോഭിക്കുവാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയാണ് എന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഞാൻ അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. പരാജയം ഉണ്ടായപ്പോൾ ഞാൻ കെപിസിസി അധ്യക്ഷ സ്ഥാനം കളഞ്ഞിട്ടു പോവുകയല്ല ചെയ്തത്. ഈ വിഷയത്തിൽ അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റയുടെ തീരുമാനം അത് പോലെ ഞാൻ അനുസരിക്കും. പാർട്ടിയോട് കൂറും അച്ചടക്കവുമുള്ള പാർട്ടി പ്രവർത്തകനാണ് ഞാൻ.

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT