Around us

കടം കയറിയപ്പോള്‍ കവര്‍ച്ചക്കാരനായി; മുളന്തുരുത്തി ബാങ്ക് റോബറി കേസ് പ്രതി എംഎസ്‌സി ബിരുദധാരി

THE CUE

എറണാകുളം മുളന്തുരുത്തിയിലെ സ്വകാര്യബാങ്ക് കവര്‍ച്ചാ ശ്രമത്തിലെ പ്രതി ബിരുദാനന്തര ബിരുദധാരി. കേസിലെ പ്രധാന പ്രതിയും വൈക്കം സ്വദേശിയുമായ ഷിജാസ് (34) എംജി സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്എസി ബിരുദം നേടി എം ഫില്ലിന് ചേര്‍ന്നയാളാണ്. വൈക്കം ഉദയനാപുരം സ്വദേശിയായ ഷിജാസ് ഹെല്‍ത്ത് ആന്‍ഡ് ബിഹേവിയറല്‍ സയന്‍സിലാണ് ബിരുദാനന്തരബിരുദം നേടിയത്.

എംഫിലിന് സഹപാഠിയായിരുന്ന യുവതിയെ വിവാഹം കഴിച്ച ശേഷം ഷിജാസ് എസ്ബിഐ ഇന്‍ഷുറന്‍സില്‍ ജോലിയാരംഭിച്ചു. ഇതിനിടെ ഓഹരിവിപണിയില്‍ ഹരം കേറി, സമ്പാദിച്ച പണം മുഴുവന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. വലിയ നഷ്ടമുണ്ടായെങ്കിലും കടം വാങ്ങി കച്ചവടം തുടര്‍ന്നു. കടവും ഇല്ലായ്മയും മാത്രമായപ്പോള്‍ ഭാര്യ വീട്ടിലേക്ക് പോയി. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനും പോലും പണമില്ലാതെ വന്നതോടെയാണ് ഷിജാസ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചുറ്റിത്തിരിയുന്നതിനിടെ മലപ്പുറം, പാലക്കാട് സ്വദേശികളായ മോഷ്ടാക്കളെ കണ്ടുമുട്ടി അവരുടെ കൂടെ ചേര്‍ന്നു. ബൈക്ക് മോഷണത്തിനാണ് ആദ്യമായി ഷിജാസ് പിടിയിലായത്. സെപ്റ്റംബര്‍ 21ന് കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷിജാസ് മോഷണം തുടരാന്‍ പദ്ധതിയിട്ടു.

മുളന്തുരുത്തി പള്ളിത്താഴം കവലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കില്‍ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. മോഷ്ടിച്ച വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് ലോക്കറിന്റെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വെച്ച ടിന്നിലുണ്ടായിരുന്ന അയ്യായിരം രൂപയെടുത്ത് മടങ്ങി. സിസിടിവി ദൃശ്യങ്ങളും വിരലടയാളവും ലഭിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മുളന്തുരുത്തി പൊലീസ് ഷിജാസിനേയും കൂട്ടുപ്രതിയായ ബിജുവിനേയും (21) പിടികൂടിയത്. പ്രതികളെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT