Around us

'ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി'; പ്രതിപക്ഷത്തെ പരിഹസിച്ച് റിയാസ്

വീണ വിജയനെതിരായ ആരോപണത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നന്നായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇപ്പോഴത്തെ ആരോപണങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതാണെന്നും റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

2021ലെ നിയമസഭ തെരഞ്ഞടുപ്പിന് മുന്‍പ് ഈ ആരോപണങ്ങള്‍ നന്നായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ മത്സരിച്ച ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത് വലിയ ക്യാമ്പയിനാക്കാന്‍ ശ്രമിച്ചിരുന്നു. അവിടെ ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് കിട്ടിയത്. കേരളത്തില്‍ യു.ഡി.എഫ് തുടര്‍ പ്രതിപക്ഷമാകാന്‍ പല കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണം ഇത്തരം പ്രചരണമാണ്.

ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി അത്രയെ എനിക്ക് പറയാനുള്ളു. ജനങ്ങള്‍ കഴിഞ്ഞ തവണ ഇതില്‍ കൃത്യമായ നിലപാട് സ്വീകരിച്ചതാണ്. അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ടല്ലോ. ജനാധിപത്യത്തില്‍ പറഞ്ഞ കാര്യം തന്നെ പറയാന്‍ അവകാശമില്ലെന്ന് പറയാന്‍ കഴിയുമോ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT