Around us

'സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു',അബ്ദുള്ളക്കുട്ടിയുടെ പുതിയസ്ഥാനം പ്രതീക്ഷിച്ചില്ലെന്ന് എംടി രമേശ്

സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ തന്നെ അറിയിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശോഭ കേരളത്തിലെ ബിജെപി സ്ത്രീകളുടെ മുഖമാണെന്നും, വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

താന്‍ തല്‍ക്കാലം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. അബ്ദുള്ളക്കുട്ടി ദേശീയ വൈസ്പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാണെന്നും എംടി രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുമ്മനം രാജശേഖരനെയും പികെ കൃഷ്ണദാസിനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും, എന്നാല്‍ തിരുവനന്തപുരം ഉള്‍പ്പടെ തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എംടി രമേശ് വ്യക്തമാക്കി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT