Around us

പി.എം.എ സലാം സ്ഥിതി വഷാളാക്കി, ഹരിതയ്ക്ക് പിന്തുണയുമായി എം.എസ്.എഫിലെ ഒരു വിഭാഗം

ഹരിതയ്ക്ക് പിന്തുണയുമായി എം.എസ്.എഫിലെ ഒരു വിഭാഗം. ഹരിതയ്‌ക്കെതിരായ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു.

സ്ഥിതി വഷളാക്കിയത് പി.എം.എ സലാമിന്റെ ഇടപെടലാണെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും വിമര്‍ശനമുണ്ട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്ത പി.കെ നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായിട്ടുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടാണ്. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനവും പാര്‍ട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ട് പോകരുത് എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സീനിയര്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരാണ് ലീഗ് നേതൃത്വത്തിന് കത്തയച്ചത്.

ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞത്.

അതേസമയം അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നാണ് സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി പറഞ്ഞത്.

സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പോരാടാന്‍ തങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്തതെന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും തെസ്നി പറഞ്ഞു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT