Around us

ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എം.എസ്.എഫ് നേതാവ് പി.കെ നവാസ് അറസ്റ്റില്‍

ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ സേറ്റഷനില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടന്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങും.

ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളയില്‍ പൊലീസ് ആണ് കേസെടുത്തിരുന്നത്. എന്നാല്‍ വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയിരുന്നു. ഈ സ്റ്റേഷനിലേക്കാണ് നവാസ് എത്തിയത്.

ഹരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എം.എസ്.എഫിലെ മറ്റു സംസ്ഥാന നേതാക്കളുടെയും മൊഴിയെടുത്തിരുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനെതിരെയും പരാതി ഉന്നയിച്ചിരുന്നു.

ജൂണില്‍ കോഴിക്കോട് ചേര്‍ന്ന എം.എസ്.എഫ് യോഗത്തിലാണ് സ്ത്രീവിരുദ്ധമായ പരാമര്‍ശം ഉയരുന്നത്. തുടര്‍ന്ന് ഹരിത നേതാക്കള്‍ ഇതിനെതിരെ നിയമപരമായി പരാതി നല്‍കുകയായിരുന്നു. ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കളെ പിന്തുണയ്ക്കുന്ന നിലപടാണ് മുസ്‌ലിം ലീഗ് എടുത്തത്.

ഇതിന് പിന്നാലെ ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തില്‍ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞത്.

അതേസമയം അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നാണ് സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി പറഞ്ഞത്. സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പോരാടാന്‍ തങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്തതെന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും തെസ്‌നി പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT