Around us

കൂളിങ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്ക് കുരുക്ക്; 'ഓപ്പറേഷന്‍ സ്‌ക്രീന്‍' ഇന്ന് മുതല്‍, കര്‍ശന നടപടി

ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. 'ഓപ്പറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ പരിശോധന നടത്തും.

മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെടിതിരെയും നടപടിയുണ്ടാകും. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (E -challan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ-ചെലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കുവാനും സാധിക്കും. ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Motor Vehicle Department's Operation Screen

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT