Around us

‘പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്’; മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ സിപിഐഎം

THE CUE

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. ഉയര്‍ന്ന പിഴ ചുമത്തിക്കൊണ്ടുള്ള പരിഷ്‌കാരം അശാസ്ത്രീയമാണെന്നും കൂടിയ പിഴ വിപരീതഫലമുണ്ടാക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. പുതിയ രീതിയിലൂടെ വന്‍ അഴിമതിക്ക് വഴിയൊരുങ്ങുന്നു. എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണം. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറല്‍ ഘടന തകര്‍ക്കുകയാണെന്നും സിപിഐഎം വിമര്‍ശിച്ചു.

നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്.
സിപിഐഎം

സെപ്റ്റംബര്‍ ഒന്ന് മുതലാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമനത്തിലെ വകുപ്പുകള്‍ പ്രാബല്യത്തില്‍ വന്നത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്നും മുമ്പുണ്ടായിരുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ പിഴയായി ഈടാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കില്‍ 10,000 രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5,000 രൂപ പിഴ. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമയും 5,000 രൂപ പിഴ അടക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴ.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഈ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും മേല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കലുമാണ് ശിക്ഷ. അമിത വേഗതയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4,000 രൂപയും പിഴ ഈടാക്കും.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ഡ്രൈവര്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ രണ്ടും കൂടെയോ അനുവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്പിംഗ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയിലാണ് ഉള്‍പ്പെടുന്നത്.

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT