Around us

അമ്മയെയും മൂന്ന് പെണ്‍മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, വീട് പൊളിച്ചു; പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം കഴക്കൂട്ടത്ത് അമ്മയെയും മൂന്ന് പെണ്‍മക്കളെയും പുറമ്പോക്കിലെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് വീട് പൊളിച്ചതായി പരാതി. സൈനിക നഗറില്‍ താമസിക്കുന്ന സുറിമിക്കും മക്കള്‍ക്കുമാണ് വീട് നഷ്ടമായത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. ആറ് വര്‍ഷമായി സ്ഥലത്ത് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു സുറുമിയും 11ഉം 9ഉം 7ഉം വയസുള്ള പെണ്‍മക്കളും. ആയുധങ്ങളുമായാണ് ഒരു സംഘം വീട് പൊളിക്കാനെത്തിയതെന്നും, തടയാന്‍ ശ്രമിച്ചപ്പോള്‍ ചീത്ത വിളിക്കുകയും കുട്ടികളെ തള്ളിയിടുകയും ചെയ്തുവെന്ന് സുറുമി പറയുന്നു.

അയല്‍വാസികളായ സഹോദരങ്ങളാണ് വീട് പൊളിച്ചതെന്നാണ് ആരോപണം. പരാതി നല്‍കി ഏറെ സമയം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും, ദൃശ്യങ്ങള്‍ എടുത്ത് കൊണ്ട് പോയതല്ലാതെ രണ്ട് ആഴ്ചയായിട്ടും മറ്റ് നടപടികള്‍ ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

Mother And Daughters Evicted From House

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT