Around us

ഇനിയും കലാകാരന്‍മാര്‍ കോണ്‍ഗ്രസിലേക്ക് വരും; കൂടുതല്‍ പേരും വലതുപക്ഷത്തായിരിക്കുമെന്നും ധര്‍മജന്‍

കലാകാരന്‍മാര്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയിലെ കലാകാരന്‍മാരില്‍ കൂടുതല്‍ പേരും വലതുപക്ഷത്തായിരിക്കും. മത്സരിക്കാന്‍ തനിക്ക് നേരത്തെയും അവസരം കിട്ടിയിരുന്നെങ്കിലും അപ്പോള്‍ വേണ്ടെന്ന് വെച്ചതാണെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

മത്സരരംഗത്തേക്കുള്ള ചുവടുവെപ്പായി തന്റെ ഇപ്പോഴത്തെ നീക്കത്തെ കാണാന്‍ കഴിയില്ല. എത്രയോ കാലമായി പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

സിനിമയിലും മിമിക്രിയിലും തിരിക്കായപ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നത്. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തയ്യാറാകുമെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT