ബിഷപ്പ് ഫ്രാങ്കോ 
Around us

'മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നു പിടിച്ചു'; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. കുറവിലങ്ങാട് ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നു പിടിച്ചെന്നാണ് മൊഴിയില്‍ പറയുന്നത്. വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങള്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതായും കന്യാസ്്ത്രി മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ലും ബിഹാറിലും ജലന്തറിലും ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റിയ ഇവരെ പ്രശ്‌ന പരിഹാരത്തിനായി വിളിച്ചു വരുത്തിയ ബിഷപ്പ് ഫ്രാങ്കോ കടന്നു പിടിച്ചെന്നാണ് മൊഴി. ബിഷപ്പിലൂടെ തുടര്‍ച്ചയായി അശ്ലീലം സംസാരിച്ചു. ബിഷപ്പിന്റെ ശരീരഭാഗങ്ങള്‍ വീഡിയോ കോളിലൂടെ കാണിച്ചെങ്കിലും പരാതിപ്പെടാന്‍ ഭയന്നുമായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്.

ബലാത്സംഗ കേസിലെ 14ാം സാക്ഷിയാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗ കേസില്‍ വിചാരണ നടക്കുകയാണ്. ഈ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ വിചാരണ കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മൊഴിയിലാണ് ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീ പരാതി്. ഗുരുതരമായ പരാതി ഉന്നയിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് ഉയരുന്ന ആരോപണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT