Around us

'ഈ യാത്രയില്‍ സര്‍വ്വേശ്വരന്‍ നല്ല ആരോഗ്യവും, സന്തോഷവും, വിജയവും നല്‍കട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാള്‍ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഈ യാത്രയില്‍ സര്‍വ്വേശ്വരന്‍ നല്ല ആരോഗ്യവും, സന്തോഷവും, വിജയവും നല്‍കട്ടെയെന്ന് മോഹന്‍ലാല്‍ കുറിച്ചു. മോദിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ പിറന്നാളാശംസ.

'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകള്‍. അങ്ങയുടെ ഈ യാത്രയിലുടനീളം സര്‍വ്വേശ്വരന്‍ നല്ല ആരോഗ്യവും, സന്തോഷവും, വിജയവും, നല്‍കട്ടെ', മോഹന്‍ലാല്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനമാണ് ഇന്ന്. 'സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്ന പേരില്‍ മൂന്നാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വാരണാസിയിലെ ക്ഷേത്രത്തില്‍ 71,000 മണ്‍ചെരാതുകള്‍ തെളിയിച്ചായിരിക്കും പ്രധാനമന്ത്രി ജന്മദിനം ആഘോഷിക്കുക. ഉത്തര്‍പ്രദേശിയെ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT