Around us

'നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്'; കരിപ്പൂര്‍, രാജമല രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മോഹന്‍ലാല്‍

കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദിയും അഭിനന്ദനങ്ങളുമറിയിച്ച് നടന്‍ മോഹന്‍ലാല്‍. കൊവിഡിലും പ്രതികൂല കാലാവസ്ഥയിലും ജീവനുകള്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിക്കുകയായിരുന്നു നടന്‍. അവരോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹന്‍ലാലിന്റെ പോസ്റ്റ്

എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു,

മഹാമാരി സാഹചര്യത്തിലും രണ്ടാമതൊന്നാലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് അതിവേഗ രോഗമുക്തി ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT