Around us

ഭാരതത്തിന്റെ അഭിമാനമാണ് ശ്രീധരൻ സാർ; പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരന് വിജയാശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഭാരതത്തിന്റെ അഭിമാനമാണ്‌ മെട്രോമാൻ ഇ ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം നാടിന് ആവശ്യമാണെന്നും മോഹൻലാൽ ആശംസാ വീഡിയോയിൽ പറഞ്ഞു. ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വമാണ് ഇ ശ്രീധരനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നേരത്തെ കെ ബി ഗണേഷ്കുമാറിനും ഷിബു ബേബി ജോണിനും മോഹൻലാൽ വിജയായാംശകൾ നേർന്നിരുന്നു.

മോഹൻലാൽ പറഞ്ഞത്

ഓരോ ഭാരതീയനും അഭിമാനിക്കുവാൻ നമുക്കൊരു വ്യക്തിത്വം ഉണ്ട്, ഇ ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർ നിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധിഷണാശാലി. ദില്ലി കൊച്ചി നഗരങ്ങളിലെ മെട്രോ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്ര ശില്പി. ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ ഇ ശ്രീധരൻ സാർ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാൻ ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്റെ വിജയാംശംസകൾ.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT