Around us

'ഇപ്പോള്‍ ദേഷ്യം' , അതിഥിതൊഴിലാളികള്‍ക്കിടയില്‍ മോദിക്കുള്ള സ്വാധീനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

അതിഥിതൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സ്വാധീനം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തിരിച്ചടിയായെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി അതിഥിതൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറഞ്ഞു. ലോക്ക്ഡൗണില്‍ ജോലിനഷ്ടപ്പെടുകയും, വരുമാനം നിലയ്ക്കുകയും, കേന്ദ്രസര്‍ക്കാരില്‍ നിന്ന് മതിയായ സഹായം ലഭിക്കാതെയുമായതോടെ പലര്‍ക്കും മോദിയെടുള്ള 'ദേഷ്യം' വര്‍ധിക്കുകയാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഞങ്ങളെ ഉപേക്ഷിച്ചത്?', നോയിഡയിലെ ഫാക്ടറി ജീവനക്കാരന്‍ ജമൂന്‍ ജാ ചോദിക്കുന്നു. ബിഹാറിലെ തന്റെ ഗ്രാമത്തിലേക്ക് പോകാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും 50കാരനായ ജമൂന്‍ ജാ പറയുന്നുണ്ട്. കഴിഞ്ഞ തവണ താന്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും, എന്നാല്‍ തന്നെ പോലെ ദുരിതമനുഭവിച്ചവര്‍, അടുത്ത തവണ വോട്ട് ചെയ്യുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായി ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ ലോക്ക് ഡൗണിന് സാധിച്ചിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് അടക്കം നടക്കാനിരിക്കെയാണ് തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാജ്യത്ത് ഏറ്റവുമധികം അതിഥിതൊഴിലാളികളുള്ളത് ബിഹാറിലാണ്. നവംബറിലാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT