Around us

ചൈനയ്ക്കും പാകിസ്താനുമെതിരെ യുദ്ധത്തിന് മോദി തിയ്യതി കുറിച്ചിട്ടുണ്ടെന്ന് യുപി ബിജെപി അദ്ധ്യക്ഷന്‍

ചൈനയ്ക്കും പാകിസ്താനുമെതിരെ എപ്പോഴാണ് യുദ്ധം ചെയ്യേണ്ടതെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണം, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത പോലെ എപ്പോഴാണ് പാകിസ്താനോടും ചൈനയോടും യുദ്ധം ചെയ്യേണ്ടതെന്ന് മോദി തീരുമാനിച്ചിട്ടുണ്ട്, യുദ്ധത്തിനുള്ള തിയ്യതി നിശ്ചയിച്ചിട്ടുമുണ്ട് - സ്വതന്ത്ര ദേവ് പറയുന്നു. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ വെച്ചാണ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. യാദവ് തന്നെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എസ്പി, ബിഎസ്പി പ്രവര്‍ത്തകരെ ഭീകരര്‍ എന്നും അദ്ദേഹം വിളിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച വ്യക്തമാക്കിയത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT