Around us

പൗരന്‍മാരുടെ ഓരോ നീക്കവും പിന്‍തുടരാന്‍ മോദി സര്‍ക്കാര്‍ ; സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള നിരീക്ഷണ സംവിധാനം അന്തിമഘട്ടത്തില്‍ 

THE CUE

രാജ്യത്തുള്ളവരുടെ എല്ലാ നീക്കങ്ങളും പിന്‍തുടര്‍ന്ന് നിരീക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അത്യാധുനിക സംവിധാനം ഒരുക്കുന്നു. പ്രമുഖ മാധ്യമമയാ ഹഫിങ് ടണ്‍ പോസ്റ്റാണ് ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നാഷണല്‍ സോഷ്യല്‍ രജിസ്ട്രി എന്ന പേരിലുള്ള അത്യാധുനിക ഡാറ്റാബേസ് അന്തിമഘട്ടത്തിലാണെന്നും ഹഫ് പോസ്റ്റ് വ്യക്തമാക്കുന്നു. പൗരന്‍മാരുടെ ജനന-മരണ- വിവാഹ വിവരങ്ങള്‍, വസ്തു വാങ്ങല്‍, ജോലി- ജോലി മാറ്റം. താമസം മാറല്‍, വീടുമാറല്‍ തുടങ്ങി എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷണത്തിനുള്ളിലാക്കാനുള്ള വിപുലമായ സംവിധാനമാണ് ഒരുങ്ങുന്നത്.

പുറത്തുവന്നിട്ടില്ലാത്ത സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത. എല്ലാ വീടുകളെയും ജിയോ ടാഗ് ചെയ്യുമെന്നും ഐഎസ്ആര്‍ഒ വികസിപ്പിച്ച ഭുവന്‍ എന്ന ജിയോവെബ് പോര്‍ട്ടലുമായി ബന്ധിപ്പിക്കുമെന്നും നിതി ആയോഗ് സെക്രട്ടറി 2019 ഒക്ടോബര്‍ 4 ന് വ്യക്തമാക്കിയിരുന്നു. അതേസമയം സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് വിവരങ്ങള്‍ പുുതുക്കാനുള്ള സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ രജിസ്ട്രി എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ വ്യക്തികളെ അടുത്ത് നിരീക്ഷിക്കാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണിതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതെന്നും ഹഫ് പോസ്റ്റ് പറയുന്നു. 2021 ഓടെ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

ഈ സാഹചര്യത്തില്‍, വിദഗ്ധ സമിതി തയ്യാറാക്കുന്ന പൈലറ്റ് പ്രൊജക്ട് അന്തിമ ഘട്ടത്തിലാണ്. സോഷ്യല്‍ രജിസ്ട്രിയുടെ നടത്തിപ്പിനായി ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന് 2018 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ആധാറിന്റെ ഉപയോഗത്തില്‍ പരമോന്നത കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ മാറ്റിക്കിട്ടാന്‍ ഭേദഗതിക്ക് ശ്രമം നടത്തുന്നത്. അത് യാഥാര്‍ത്ഥ്യമായാല്‍ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ അപ്രസക്തമാകുമെന്നും ഹഫിങ് ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

“മിസ്റ്റർ അജ്മൽ, ഞാൻ മോഹൻലാലാണ്!”ഇഷ്ടതാരത്തെ കാണാന്‍ 7 വർഷത്തെ കാത്തിരിപ്പ്,മോഹന്‍ലാലിനെ കൈയ്യെഴുത്തു കൊണ്ട് ഞെട്ടിച്ച അജ്മല്‍സല്‍മാന്‍

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; നിർമ്മാണം ഡോ. അനന്തു എന്റർടെയ്ന്മെന്റ്സ്, കരിക്ക് സ്റ്റുഡിയോസ്

'കമൽ ഹാസനും നെടുമുടി വേണുവും അംബികയും പ്രധാന വേഷങ്ങളിൽ'; നടക്കാതെ പോയ ആദ്യ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്

അഭ്യൂഹങ്ങൾ നിർത്തൂ! 'ടോക്സിക്' 2026 മാർച്ച്‌ 19ന്; വ്യാജ വാർത്തകളിൽ നിർമാതാവിന്റെ വിശദീകരണം

കരിയർ ബെസ്റ്റ് പെർഫോമൻസുമായി പ്രണവ്, വീണ്ടും തിളങ്ങി രാഹുൽ സദാശിവൻ; മികച്ച പ്രതികരണം നേടി 'ഡീയസ് ഈറേ'

SCROLL FOR NEXT