മോഡി 
Around us

അഞ്ച് വര്‍ഷത്തെ യോഗാദിന ബില്‍ 114 കോടി; എസ് സി, എസ് ടി കമ്മീഷനുകള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഫണ്ട് യോഗാപ്രചരണത്തിന്

THE CUE

കേന്ദ്ര സര്‍ക്കാര്‍ 2015നും 2020നും ഇടയില്‍ ഇതുവരെ അന്താരാഷ്ട്രയോഗാദിനങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചത് 114 കോടി രൂപ. ദ ടെലഗ്രാഫ് പത്രം ആയുഷ് മന്ത്രാലയത്തിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് വിവരം പുറത്തുവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചില പദ്ധതികള്‍ക്കും ദേശീയ കമ്മീഷനുകള്‍ക്കും അനുവദിച്ചതിനേക്കാള്‍ വലിയ തുകയാണിത്. 2015ല്‍ 16.39 കോടി രൂപയും 2016ല്‍ 18.03 കോടിയും 2017ല്‍ 26.42 കോടിയും 2018ല്‍ 36.80 കോടിയും 2019ല്‍ 16.44 കോടി രൂപയും മോഡി സര്‍ക്കാര്‍ യോഗാ ദിനത്തിന് വേണ്ടി ചിലവഴിച്ചു.

പട്ടിക ജാതി, പട്ടിക വര്‍ഗ, സഫായ് കര്‍മചാരീസ് (തോട്ടിപ്പണി ഉള്‍പ്പെടെയുള്ള ശുചീകരണത്തൊഴില്‍ ചെയ്യുന്നവര്‍), വിമുക്ത ജാതി കമ്മീഷനുകള്‍എന്നിവക്കെല്ലാം ചേര്‍ത്ത് 2017ല്‍ മോഡി സര്‍ക്കാര്‍ 25 കോടി രൂപയാണ് അനുവദിച്ചത്. 2018ല്‍ നാലുകമ്മീഷനുകള്‍ക്കും ചേര്‍ത്ത് 33.72 കോടി രൂപ അനുവദിച്ചു. ഈ രണ്ട് വര്‍ഷങ്ങളിലും യഥാക്രമം 26.42 കോടിയും 36.80 കോടിയും യോഗദിനത്തിന് ചെലവഴിച്ചു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയാണ് ഉന്നത് അഭിയാന്‍. ഐഐടി ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമീണ മേഖലയില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യാ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച പദ്ധതിയ്ക്കായി ഈ വര്‍ഷം അനുവദിച്ചിരിക്കുന്നത് 32.40 കോടി രൂപയാണ്. ആയുഷിന്റെ യോഗ ദിന ബജറ്റ് 26 കോടി രൂപ ആയിരിക്കെയാണിത്. 2018ല്‍ ഉന്നത് ഭാരത് അഭിയാന് 22.40 കോടി നല്‍കിയപ്പോള്‍ യോഗ ദിനത്തിന് നല്‍കിയതാകട്ടെ 36.80 കോടി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT