Around us

ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

പാലക്കാട് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. പുലര്‍ച്ചെ ഒലവക്കോട് ജംഗ്ഷിനിലായിരുന്നു സംഭവം. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. റഫീഖിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമണം നടത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT