Around us

ബിന്ദുവിനെതിരായ ആക്രമണത്തില്‍ പരിഹാസവുമായി എം എം മണി; സ്ത്രീശാക്തീകരണ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥയെന്ന് വിടി ബല്‍റാം

THE CUE

തൃപ്തി ദേശായിക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ ആക്രമണമുണ്ടായതിനെ പരാമര്‍ശിച്ചുള്ള മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാണെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതില്‍ മന്ത്രി തന്നെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുകയാണെന്ന് വി ടി ബല്‍റാം എംഎല്‍എ വിമര്‍ശിച്ചു.

സംഘപരിവാറും ജനം ടിവിയുമാണ് തൃപ്തി ദേശായിയുടെ വരവിന് പിന്നിലെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഇതിനെക്കുറിച്ചുള്ള രണ്ടാമത്തെ പോസ്റ്റില്‍ സംഘപരിവാര്‍,ജനം നാടകം ' തൃപ്തി 2019' എന്ത് നല്ല തിരക്കഥ, കണ്ണിനും മനസ്സിനും കുളിര്‍മ ലഭിച്ചു എന്ത് നല്ല മുളക് സ്‌പ്രേ എന്നും പറയുന്നു.

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിശ്വാസിച്ചാണ് യുവതികള്‍ ശബരിമലയിലെത്തിയതെന്ന് വിടി ബല്‍റാം പറയുന്നു. പൊലീസ് സംരക്ഷണം നല്‍കില്ലെന്നതാണ് സര്‍ക്കാരിന്റെ സൗകര്യമാണ്. എന്നാല്‍ തെരുവില്‍ സ്ത്രീ ആക്രമിക്കപ്പെട്ടതിനെ ട്രോളാക്കി ആസ്വദിക്കുന്ന മന്ത്രി പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥയാണെന്നും വിടി ബല്‍റാം വിമര്‍ശിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT