എം എം മണി 
Around us

കള്ള കാവിയുടുത്ത പൂച്ച സന്യാസി; വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമാണ് യോഗിയെന്ന് മന്ത്രി എം.എം മണി

വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മന്ത്രി എം.എം മണി. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശ്രീനാരായണഗുരുവിനെ കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്ന് എം.എം മണി ചോദിച്ചു. ഇന്നലെ കേരള സര്‍ക്കാരിനെതിരെ യോഗി ആദിത്യനാഥ് ആരോപണം ഉന്നയിച്ചതില്‍ മറുപടി നല്‍കുകയായിരുന്നു എം.എം മണി.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇടത്-വലതു സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് വിജയ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ആദിത്യാനാഥ് ആരോപിച്ചിരുന്നു. ലൗ ജിഹാദിന് കേരളത്തില്‍ പിന്തുണ ലഭിച്ചെന്നും യു.പി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT