Around us

'സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ട്', അന്വേഷണ റിപ്പോര്‍ട്ട് രക്ഷിക്കാനുദ്ദേശിച്ചുള്ളതെന്നും എംഎം ലോറന്‍സ്

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐഎം സസ്‌പെന്‍ഡ് ചെയ്ത കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. സക്കീറിന് ഇതുവരെ തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ്. പരാതിയില്‍ അന്വേഷണം നടത്തിയ എളമരം കരീമിന്റെ റിപ്പോര്‍ട്ട് സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എംഎം ലോറന്‍സ് പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി പോര. സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പള്ള ആളാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയല്ല വേണ്ടത്. കൂടുതല്‍ നടപടി വേണമായിരുന്നുവെന്നും എംഎം ലോറന്‍സ് പറഞ്ഞു.

പരാതിയില്‍ നടന്ന അന്വേഷണം ശരിയായ രീതിയില്ലെന്ന് പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. പഴയ കാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോള്‍ ഉള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ വിഭാഗീയതകള്‍. എന്നാല്‍ സാമ്പത്തിക താല്‍പര്യങ്ങളും സ്ഥാന മോഹങ്ങളുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നും, അത് നേരത്തെതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും എംഎം ലോറന്‍സ് പറഞ്ഞു.

അഞ്ചോ ആറോ മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് കരുതി, വർഷങ്ങൾക്കിപ്പുറം 'വിലായത്ത് ബുദ്ധ' വരുന്നു: ജയൻ നമ്പ്യാർ അഭിമുഖം

ഡബിൾ മോഹനനായി ഞെട്ടിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി വിലായത്ത് ബുദ്ധ ടീസർ

പിണറായി പരാജയപ്പെട്ട പൊലീസ് വകുപ്പ്

ഇനിയാണ് യഥാർത്ഥ തുടക്കം; കാന്താര ചാപ്റ്റർ 1 കേരളത്തിൽ എത്തിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്

ഷാർജ സഫാരി മാള്‍ ഏഴാം വർഷത്തിലേക്ക്

SCROLL FOR NEXT