Around us

'ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്', താലിബാന്‍ വിരുദ്ധ പോസ്റ്റിട്ട എം.കെ.മുനീറിനെതിരെ ഭീഷണി

താലിബാനെതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ.മുനീര്‍ എം.എല്‍.എക്ക് ഭീഷണി. 24 മണിക്കൂറിനകം പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണി. മുസ്ലീം വിരുദ്ധ പോസ്റ്റാണ് മുനീറിന്റേതെന്നും, പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തെയും തീര്‍പ്പ് കല്‍പ്പിക്കുമെന്നും ഭീഷണി കത്തില്‍ പറയുന്നു.

പോസ്റ്റ് താലിബാനെതിരെയായുള്ള പോസ്റ്റായല്ല കാണുന്നത്, മുസ്ലീം വിരുദ്ധതയാണ് മുനീറിന്റെ മുഖമുദ്രയെന്നും കത്തില്‍ ആരോപിക്കുന്നു. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍.എസ്.എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്ന് താക്കീത് നല്‍കുന്നതായും കത്തില്‍ പറയുന്നുണ്ട്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ടൈപ്പ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും എം.കെ മുനീര്‍ അറിയിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT