Around us

ആര്‍.എസ്.എസ് രാജ്യത്തെ സമാന്തര പട്ടാളം, കയ്യില്‍ വടിയും വാളും മാത്രം; വിമര്‍ശിച്ച് എം.കെ മുനീര്‍

ആര്‍.എസ്.എസ് രാജ്യത്തെ സമാന്തര പട്ടാളമായി മാറിയെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ആര്‍.എസ്.എസുകാരുടെ കയ്യില്‍ വടിയും വാളും മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥിലൂടെ ആര്‍.എസ്.എസിന്റെ കൈകളിലേക്ക് ആത്യാധുനിക ആയുധങ്ങള്‍ വെച്ചു കൊടുക്കുകയാണ് മോദി ചെയ്യുന്നതെന്നും മുനീര്‍ വിമര്‍ശിച്ചു.

കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ ധര്‍ണയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുനീര്‍.

ജനകീയ പ്രക്ഷോഭത്തില്‍ ഏറ്റവും ക്ഷുഭിതവും സമര ചൂടിലും ഉള്ള രാജ്യമായി മാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഗ്‌നിപഥില്‍ ഒരു പാട് കാര്യങ്ങള്‍ ഒളിച്ചു വെച്ചിട്ടുണ്ട്. ജാതീയത, വര്‍ഗീയത, ഉപജാതി വിഭാഗീയത എല്ലാമുണ്ട്. എതിര്‍പ്പ് വന്നപ്പോള്‍ നിബന്ധനകള്‍ തോന്നിയത് പോലെ മാറ്റിയത് തന്നെ ഇത് തട്ടിപ്പാണെന്ന് തെളിയിച്ചു. ശരിയായ പ്രതിപക്ഷ ഐക്യം വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വീഴും. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരാന്‍ കാരണമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

എം.കെ മുനീറിന്റെ വാക്കുകള്‍

ആര്‍.എസ്.എസ് രാജ്യത്തെ സമാന്തരപട്ടാളമായി മാറി. അവരുടെ കയ്യില്‍ ഇപ്പോള്‍ വടിയും വാളുമേ ഉള്ളൂ. അഗ്നിപഥിലൂടെ ആര്‍.എസ്.എസിന്റെ കൈകിലേക്ക് അത്യാധുനിക ആയുധകങ്ങള്‍ മോദി കൊടുക്കുകയാണ്. നാഗ്പൂരിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള കളിപ്പാവകളാണ് മോദിയും അമിത്ഷായും.

കേരളത്തിലും നമ്മള്‍ കാണുന്നത് ചരടുവലിയാണ്. അതിന്റെ അറ്റം മോദിയുടെ കൈകളിലാണ്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരുടെ വീടുകളാണ് രാജ്യത്ത് ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്. മുസ്ലീം സമുദായം പ്രതികരിച്ചാല്‍ അവരുടെ വീടുകള്‍ ഉള്‍പ്പെടെ തകര്‍ക്കും എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണം തുടങ്ങിയിട്ടേയുള്ളൂ... ഗൾഫ് രാജ്യങ്ങളിലും ആഘോഷമാകാൻ 'മേനെ പ്യാർ കിയാ'

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

SCROLL FOR NEXT