Around us

തീവ്രവാദം വളര്‍ത്തുന്നത് ഏത് കാമ്പസിലാണ്? പ്രതിരോധിക്കാന്‍ ലീഗ് ഒപ്പം നില്‍ക്കും; മുഖ്യമന്ത്രിയോട് എം.കെ മുനീര്‍

നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീര്‍.

സി.പി.ഐ.എമ്മിനേക്കാള്‍ വര്‍ഗീയത ആരും പറയുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സി.പി.ഐ.എം റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയുടെ നിലപാട് അറയേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ ഇതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

തീവ്രവാദ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഒപ്പം നില്‍ക്കും. ആര് തീവ്രവാദം നടത്തിയെന്ന് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ലോകത്തോട് പറയണം. കാരണം ആ തീവ്രവാദത്തെ എതിര്‍ക്കുന്നതിലും ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ് എന്നും മുനീര്‍ പറഞ്ഞു.

എവിടെയെങ്കിലും അങ്ങനെയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടി അത് തടയാന്‍ സഹായിക്കാമല്ലോ. ഏതെങ്കിലും പ്രൊഫഷണല്‍ കോളേജില്‍ അത്തരം കാര്യം ഉണ്ടെങ്കില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.

അത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ തുരത്തുന്നതിനായി ലീഗ് കൂടെയുണ്ടാകും. അത് പറയാതെ ഒളിപ്പിച്ചുവെച്ച് ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് മതസ്പര്‍ധ ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. സമുദായങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ടവര്‍ അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് എത്രമാത്രം ഗുണകരമാണെന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും മുനീര്‍ പറഞ്ഞു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT