Around us

'എല്ലാത്തിലും അതീതമാണെന്ന് ആരോഗ്യമന്ത്രി കരുതരുത്'; നിയമസഭ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഇടമാണെന്ന് എം കെ മുനീര്‍

ആരോഗ്യമന്ത്രി കെ കെ ശൈലജയോട് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മഹാപാപമായി കരുതരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. നിയമസഭ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഇടമാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പ്രതിപക്ഷത്തിന് വേണ്ടത്. അല്ലാതെ ചീത്ത പറയാനുള്ള ഇടമല്ല. പ്രതിപക്ഷ നേതാവിന്റെ കസേരയെ ബഹുമാനിക്കണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരിന് പാളിച്ച സംഭവിച്ചുവെന്ന് കൊവിഡ് 19 പ്രത്യേക ചര്‍ച്ചയില്‍ എംകെ മുനീര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് വൈകിയത് കൊണ്ടാണ് ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളെ വിമാനത്താവളത്തില്‍ പരിശോധിക്കാതിരുന്നനെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കഴിഞ്ഞ മാസം 26ന് ലഭിച്ചു. മാര്‍ച്ച് 1നാണ് ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞതെന്നും എം കെ മുനീര്‍ പറഞ്ഞു.

റാന്നി സ്വദേശികളെ സൂത്രത്തില്‍ ചാടിപ്പോയവരായി ചിത്രീകരിച്ചു. അവര്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണ് ചെയ്തത്. എമിഗ്രേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കേണ്ടിയിരുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു.

കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പ്രതിപക്ഷം ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എംകെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി പെപ്പെ- കീർത്തി സുരേഷ് ടീം; പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ടൈറ്റിൽ ടീസർ

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

SCROLL FOR NEXT