Around us

കോട്ടയത്ത് കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍ ; സിസിടിവി ഓഫാക്കിയ നിലയില്‍

THE CUE

കോട്ടയം അയര്‍കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയിലി (55) നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ മൃതദേഹം കിണറ്റില്‍ കാണപ്പെടുകയായിരുന്നു.

പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു വികാരി താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ ചാരിയ നിലയിലാണ്. മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്ത നിലയിലുമാണ്. ഇന്നലെ ഉച്ചയ്ക്കാണ് വികാരിയെ അവസാനമായി ആളുകള്‍ പള്ളിയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ ശുശ്രൂഷാ കര്‍മ്മങ്ങള്‍ നടത്തിയിരുന്നു. നേരത്തേ ഇദ്ദേഹം വിദേശത്തായിരുന്നു. പുന്നത്തറ പള്ളിയില്‍ ചുമതലയേറ്റിട്ട് മാസങ്ങളായിട്ടേയുള്ളൂ. പള്ളിയില്‍ അടുത്തിടെ തീപ്പിടുത്തമുണ്ടായി ചില രേഖകള്‍ കത്തിനശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വികാരി മനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വിവരമുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT